Skip to main content
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുളള ഭവന സന്ദര്‍ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കുളനട വ്യാപാര ഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ നിര്‍വഹിക്കുന്നു

കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞം: ഭവന സന്ദര്‍ശനത്തിന് തുടക്കം  

കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന അശ്വമേധം 7.0 ഭവന സന്ദര്‍ശനത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം കുളനട വ്യാപാര ഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ നിര്‍വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍  അധ്യക്ഷയായി. സിഗ്‌നേച്ചര്‍ കാമ്പയിന്‍ കലാകാരന്‍ സുനില്‍ വിശ്വം ഉദ്ഘാടനം ചെയ്ത് പോസ്റ്റര്‍ പ്രകാശനം നടത്തി.
ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. സേതുലക്ഷ്മി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍ , അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍  സി പി ആശ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജിനു.ജി.തോമസ്, ഡോ. അഞ്ജലി എസ് കുമാര്‍ , ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ആര്‍.സജിത്ത്, എം ജി വിനോദ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍  എം പി ബിജു കുമാര്‍,  ബ്ലോക്ക് സൂപ്പര്‍ വൈസര്‍മാരായ എ.സതീഷ് കുമാര്‍, എ റജുലാബീവി  എന്നിവര്‍ പങ്കെടുത്തു.  
കുളനട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച ബോധവല്‍ക്കരണ റാലി പന്തളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി വി പ്രജീഷ്  ഫ്‌ളാഗ് ഓഫ് ചെയ്തു. ചിത്ര കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ഥിനികള്‍ ഫ്‌ളാഷ് മോബ്  അവതരിപ്പിച്ചു. 2182 വോളണ്ടിയര്‍മാര്‍ ജില്ലയില്‍ ഭവന സന്ദര്‍ശനം നടത്തും.
 അരികുകള്‍ വ്യക്തമല്ലാത്തതും സ്പര്‍ശനശേഷി ഇല്ലാത്തതുമായ തൊലിയിലെ പാടുകള്‍ തടിപ്പുകള്‍,
വേദനയില്ലാത്ത ഉണങ്ങാത്ത മുറിവുകള്‍, പുരികവും കണ്‍പീലിയും കൊഴിയല്‍, കൈകാലുകളിലെ പേശികളുടെ ബലക്കുറവ് , കണ്ണടയ്ക്കാനുള്ള പ്രയാസം എന്നിവയെല്ലാം കുഷ്ഠരോഗ ലക്ഷണമാകാം. ലക്ഷണമുള്ളവര്‍ വോളണ്ടിയര്‍മാരെ അറിയിക്കണം.  
 

date