Skip to main content

*സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് തുടക്കമാവും; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും*

 

41-മത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് ജില്ലയില്‍ തുടക്കമാവും. മാനന്തവാടി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന കായിക മേള ഇന്ന് (ജനുവരി 9) എം.കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ജനുവരി 11 വരെ നീളുന്ന കായിക മേളയില്‍ സംസ്ഥാനത്തെ വിവിധ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

എം.എല്‍.എ ടി. സിദ്ധിഖ് അധ്യക്ഷനാകുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എം.പി  പ്രിയങ്ക ഗാന്ധി വാദ്ര,  ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ പി.പി. ബിന്ദു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി. ജയപ്രകാശ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രദീപ്, കളമശ്ശേരി എസ്.ഐ.ടി.ടി.ടി.ആര്‍ ജോയിന്റ് ഡയറക്ടര്‍ കെ.ജി. സിനിമോള്‍, കോഴിക്കോട് ആര്‍.ഡി.ടി.ഇ ജോയിന്റ് ഡയറക്ടര്‍ പി.ടി. അഹമ്മദ് സെയ്ദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.എസ്. ഷിബു, മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍മാരായ ജോണ്‍സണ്‍ ജോസഫ്, ബി.എസ്. ജൗഹറലി, എം.ജെ. ബിജു, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് എന്നിവര്‍ പങ്കെടുക്കും. ജനുവരി 11-ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി മുഖ്യാതിഥിയാവും.

date