Skip to main content

മാലിന്യത്തില്‍ നിന്നും കലാസൃഷ്ടി; ജില്ലാതല മത്സരം ജനുവരി 13ന്  

  ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ മാലിന്യസംസ്‌കരണത്തിന് പുതുവഴി കണ്ടെത്തുന്നതിന്റെ ഭാഗമായി മാലിന്യത്തില്‍നിന്നും കലാസൃഷ്ടികള്‍ തീര്‍ക്കും. ജില്ലാതല മത്സരം ജനുവരി 13ന്   രാവിലെ ഒമ്പത് മുതല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ ഹാള്‍ അനക്‌സ് ബില്‍ഡിംഗില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.
ഉച്ചയ്ക്ക് രണ്ട് മുതല്‍ സൃഷ്ടികള്‍ കാണാനും അവസരം ഉണ്ടാകും.   വൈകിട്ട് നാലിന് സമാപന സമ്മേളനം കോര്‍പ്പറേഷന്‍  മേയര്‍ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ആര്‍. ലതാദേവി അധ്യക്ഷയാകും.    കേരള ലളിതകലാ അക്കാഡമി മുന്‍ ചെയര്‍മാന്‍   നേമം പുഷ്പരാജ് വിശിഷ്ടാതിഥിയായിരിക്കും.  ജില്ലാ കലക്ടര്‍, സംസ്ഥാന ശുചിത്വ മിഷന്‍ ഡയറക്ടര്‍മാര്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍ (എല്‍.എസ്.ജി.ഡി) തുടങ്ങിയവര്‍ പങ്കെടുക്കും.
 

date