ഹോം ഗാര്‍ഡ് നിയമനം
ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരികക്ഷമതയുള്ളവരുമായിരിക്കണം. എസ്.എസ്.എല്‍.സി പാസായവരുടെ അഭാവത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസായവരെയും പരിഗണിക്കും.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ് ബി.എസ്.എഫ്, സി.ആര്‍.പി.എഫ്. എന്‍.എസ്.ജി. എസ്.എസ്.ബി. ആസ്സാം റൈഫിള്‍സ് തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് എന്നീ സംസ്ഥാന സര്‍വീസുകളില്‍നിന്നും റിട്ടയര്‍ ചെയ്ത സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
പ്രായപരിധി: 35 - 58 വയസ്. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടം, 30 മിനിട്ടുനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നടത്തം എന്നീ ശാരീരികക്ഷമതാ പരീക്ഷകളുണ്ടാകും.
പ്രായം, മേല്‍വിലാസം, യോഗ്യത, മുന്‍കാല സര്‍വീസ് എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 28നകം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍ നം. 0474 2746200.
- Log in to post comments