സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിയിൽ പരിഗണിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും സംരംഭകത്വഗുണമുള്ളവരും 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. പാലിനും, അനുബന്ധ ഉത്പ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ 'മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. ഇതിനാവശ്യമായ വായ്പ കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷമായിരിക്കും. കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാൻ അനുമതി നൽകുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകൻ സ്വന്തമായി സജ്ജീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ ഉൽപ്പന്നങ്ങളും, സാങ്കേതിക സഹായവും മിൽമ ലഭ്യമാക്കും. കൂടാതെ, ഫ്രീസർ, കൂളർ എന്നിവ സബ്സിഡി നിരക്കിൽ മിൽമ ലഭ്യമാക്കും. ഷോപ്പി/പാർലറിന് ആവശ്യമായ സൈനേജ് മിൽമ നൽകും. താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: ലാന്റ് ലൈൻ 0471 2723155, മൊബൈൽ നമ്പർ 9400068501.
പി.എൻ.എക്സ്. 150/2026
- Log in to post comments