Skip to main content

വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികൾ

*കുട്ടികളെ നിയമസഭയിൽ സ്വീകരിച്ച് മന്ത്രി വീണാ ജോർജ്

സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബിആർസിഭിന്നശേഷി കുട്ടികൾക്കായി 'സഫലമീയാത്രഎന്ന പേരിൽ ഒരു വിമാനയാത്ര സംഘടിപ്പിച്ചു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 19 കുട്ടികളാണ് പറന്നെത്തിയത്. വിമാനയാത്രക്ക് ശേഷം കുട്ടികൾ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ട് സന്തോഷം പങ്കുവച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിലെത്തിയ കുട്ടികൾക്ക് മന്ത്രി മധുരവും പൂക്കളും സമ്മാനിച്ചു. കുട്ടികൾ വിമാന യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കുകയും പാട്ട് പാടുകയും ചെയ്തു.

വിവിധ ഭിന്നശേഷി (CWSN) വിഭാഗത്തിൽപ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 27 അംഗ സംഘമാണ് സംഘത്തിലുള്ളത്. 'കുട്ടികൾക്ക് ആത്മവിശ്വാസവും മനോധൈര്യവും നൽകുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. സാധാരണ കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങൾ തങ്ങൾക്കും പ്രാപ്യമാണെന്ന് തിരിച്ചറിയുന്നത് ഈ കുട്ടികളിൽ വലിയ ആത്മവിശ്വാസം വളർത്തും. 'എനിക്കും ഇത് സാധിക്കുംഎന്ന ചിന്ത അവരുടെ മാനസിക വളർച്ചയ്ക്ക് വലിയ കരുത്തേകും. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾസുരക്ഷാ പരിശോധനകൾ എന്നിവ പുതിയ അറിവുകൾ നൽകുന്നതായിരുന്നു.

കുട്ടികൾക്കായി ഈ യാത്ര സ്പോൺസർ ചെയ്തത് ലോക കേരളസഭാ അംഗം ജയിംസ് ചക്കാട്ടുംയാത്ര കോർഡിനേറ്റ് ചെയ്തത് പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ് വർഗീസും ആണ്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ രശ്മിയും പങ്കെടുത്തു. ചൈൽഡ് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. രാഹുൽ കുട്ടികളെ എയർപോർട്ടിൽ സ്വീകരിച്ചു.

പി.എൻ.എക്സ്. 151/2026

date