Post Category
പരിശീലന പരിപാടി നടത്തും
ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലെയും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലെയും പുതുതായി നിയമിതരായ കമ്മിറ്റി അംഗങ്ങൾക്ക് ഇൻഡക്ഷൻ ട്രെയിനിംഗ് ജനുവരി 13 മുതൽ 16 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (ഐഎംജി) നടത്തും. പരിപാടിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി കുമാർ എന്നിവർ പങ്കെടുക്കും. സംസ്ഥാനത്തെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിൽ ഒരു ചെയർമാൻ ഉൾപ്പെടെ ഓരോ ജില്ലയിലും 5 അംഗങ്ങളും ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഓരോ ജില്ലയിലും 2 അംഗങ്ങളുമാണ് ഉള്ളത്.
പി.എൻ.എക്സ്. 153/2026
date
- Log in to post comments