Skip to main content

കമ്പ്യൂട്ടർ കോഴ്‌സുകളിൽ പ്രവേശനം

ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ജനുവരി 15 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ്പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സിയാണ് യഥാക്രമം യോഗ്യത. തൊഴിൽ സാധ്യതകളുള്ള കേരളാ പി.എസ്.സി അംഗീകാരമുള്ള കോഴ്സുകളാണിവ. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും.  അപേക്ഷ ജനുവരി 15നകം സമർപ്പിക്കണം. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെന്ററിലോ 0471-255061294005194918547005087  നമ്പറുകളിലോ ബന്ധപ്പെടുക.

പി.എൻ.എക്സ്. 154/2026

date