Skip to main content

ക്വിസ് മത്സര വിജയികൾ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂൾ-കോളേജ്-പൊതുജന വിഭാഗം ക്വിസ് മത്സരങ്ങളിൽ സ്‌കൂൾ വിഭാഗത്തിൽ മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്.-ലെ നവനീത് കൃഷ്ണ യു.എസ്., അനന്തനാരായണൻ പി.ജെ. എന്നിവർ ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ജി.എം.ബി.എച്ച്.എസ്.എസ്. ലെ വൈഷ്ണവ് ദേവ് എസ്. നായർനിള റിജു എന്നിവർ രണ്ടാം സ്ഥാനവും മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്.-ലെ അനന്യ പി.എസ്.ആദിദേവ് പി.എസ്. എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് വിഭാഗം മത്സരത്തിൽ കാര്യവട്ടം ക്യാംപസിലെ ശ്രീഹരി എം.അശ്വതി പി.എ. എന്നിവർ ഒന്നാം സ്ഥാനവും ആലുവ യു.സി. കോളേജിലെ അനുഗ്രഹ് വി.കെ.നിതിയ പൗലോസ് എന്നിവർ രണ്ടാം സ്ഥാനവും കാര്യവട്ടം ക്യാംപസിലെ അനുജിത്ത് കെ.. ശ്രീഹരി എസ്. ജി. എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുജന വിഭാഗം മത്സരത്തിൽ രാകേഷ് ടി.പി.പ്രിൻസ് ആർ. എന്നിവർ ഒന്നാം സ്ഥാനവും അഖിൽഘോഷ് എം.എസ്.ജമീർ കെ.ബി. എന്നിവർ രണ്ടാം സ്ഥാനവും ശ്യാംകൃഷ്ണൻ പി.ശ്രീജേഷ് പി.എസ്. എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പി.എൻ.എക്സ്. 155/2026

date