Skip to main content
ഖാദി വിലക്കുറവ് മേള 14 മുതല്‍

ഖാദി വിലക്കുറവ് മേള 14 മുതല്‍

 

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന ചൂടുകാലത്തും തണുപ്പുകാലത്തും ഒരുപോലെ ധരിക്കാനാവുന്ന സമ്മര്‍ കൂള്‍ ഷര്‍ട്ടുകളുടെ പ്രത്യേക വിലക്കുറവ് മേള ജനുവരി 14 മുതല്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറില്‍ നടത്തും. മേളയില്‍ 40 ശതമാനം ഡിസ്‌കൗണ്ടിനു പുറമെ  10 ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. കൂടാതെ വിവിധ തരത്തിലുള്ള സില്‍ക്ക് സാരികളുടെ പ്രത്യേക ഡിസ്‌കൗണ്ട് സെയിലും നടത്തുന്നുണ്ട്. 

വിവിധ തരത്തിലുള്ള സാരികള്‍, മുണ്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ബെഡ്ഷീറ്റ് എന്നിവയും വിലക്കുറവില്‍ മേളയില്‍ നിന്ന് വാങ്ങാം. സാരികള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടിനോപ്പം 10 ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് മേളയുടെ സമയം.

date