Skip to main content
കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ പദ്ധതികൾ അവലോകനം ചെയ്തു

കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ പദ്ധതികൾ അവലോകനം ചെയ്തു

 

വികസന പദ്ധതികൾക്ക് വേഗം കൂട്ടാൻ   കൂത്തുപറമ്പ് മണ്ഡലത്തിൽ കെ.പി.മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. ജില്ലാ വികസന സമിതി യോഗത്തിൻ്റെയും പാനൂരിൽ നടന്ന മണ്ഡലതല അവലോകന യോഗത്തിൻ്റെയും തീരുമാനപ്രകാരമാണ് തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവരുടെ പ്രത്യേക യോഗം നടന്നത്. പഞ്ചായത്ത്- നഗരസഭാതലത്തിൽ  ഓരോ പദ്ധതിയുടേയും നിലവിലുള്ള പുരോഗതി വിലയിരുത്തി. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ മുൻഗണന നൽകാൻ യോഗം തീരുമാനിച്ചു. ഭരണസമിതി യോഗത്തിൽ പ്രത്യേക അജണ്ടയാക്കി പ്രവർത്തന പുരോഗതി വിലയിരുത്തും.

പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ, കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി. ഷിജിത്ത്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഗഫൂർ മൂലശ്ശേരി, കെ. ഫസീല, കനകം കുനിയിൽ, കെ ആരതി, നഗരസഭ വൈസ് ചെയർമാൻമാരായ ടി.എം.ബാബുരാജ് മാസ്റ്റർ, എം.വി.ശ്രീജ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്മാരായ എൻ.കെ. ജയപ്രസാദ്, സി.ജലചന്ദ്രൻ, പി. ബീന, ബി. ശ്രേയ എന്നിവർ പങ്കെടുത്തു.

date