Post Category
പത്താംതരം തുല്യതാപരീക്ഷ: പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാമിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത, 18-ാം ബാച്ചിന്റെ പഠിതാക്കള്‍ക്ക് 2025 നവം ബറില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിന് ആഗ്രഹിക്കുന്ന പഠിതാക്കള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും പേപ്പര്‍ ഒന്നിന് 400/ രൂപയും ജനുവരി 19ന് വൈകിട്ട് നാലിനകം അതാത് പരീക്ഷാകേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് ലഭ്യമാക്കണം. ഫോണ്‍- 0483- 2734670.
date
- Log in to post comments