Skip to main content

ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) അഭിമുഖം 23ന്

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നം. 201/2024) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി  ജനുവരി 23ന് രാവിലെ 9.30 മണിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, പത്തനംതിട്ട ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2264134.

date