Skip to main content

ഭിന്നശേഷി കായികമേള

സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന 'സവിശേഷ -കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്' 2026 ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഭിന്നശേഷി കായിക ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്കും സംസ്ഥാന-ദേശീയ -അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കമാണ് അവസരം.  ഒരാള്‍ക്ക് അത്ലറ്റിക് വിഭാഗത്തില്‍ രണ്ട് ഇനത്തില്‍  മത്സരിക്കാം. ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ 400 മീറ്റര്‍ ഓട്ടം, ലോംങ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയിലും ഡാര്‍ഫ് കാറ്റഗറിയില്‍പെട്ടവര്‍ക്ക് ഷോട്ട്പുട്ടിലും മാത്രമാണ് അവസരം.
രജിസ്റ്റര്‍ ചെയ്യാന്‍ സാമൂഹ്യനീതി ഓഫീസിലോ dcptasid@gmail.com ലോ ജനുവരി 14നകം അപേക്ഷിക്കണം. ഫോണ്‍ : 8921579455.

 

date