Post Category
ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 31,100-66,800 രൂപ ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു വരുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫീസ് മേധാവി മുഖേന അപേക്ഷ സമർപ്പിക്കണം. ഒഴിവുകളുടെ എണ്ണം - ഒന്ന്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തിൽ ജനുവരി 31 നകം അപേക്ഷ ലഭ്യമാക്കണം. ഫോൺ: 0471 2333790, മൊബൈൽ: 8547971483.
പി.എൻ.എക്സ്. 181/2026
date
- Log in to post comments