Post Category
കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസില്‍ ജനുവരി 17ന് ഇ-ചലാന്‍ അദാലത്ത്
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഗതാഗതവകുപ്പിന്റെ എല്ലാ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും ഇ-ചലാന്‍ അദാലത്ത് നടത്തുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെ ഇ-ചലാന്‍ അദാലത്ത് ജനുവരി 17ന് നടക്കും. ഓഫീസില്‍ നേരിട്ടെത്തി ഇ-ചലാനുകള്‍ തീര്‍പ്പാക്കാം. ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പും പോലീസും ചുമത്തിയ കോടതിയിലേക്ക് മാറ്റപ്പെട്ട ചലാനുകള്‍ അദാലത്തുവഴി തീര്‍പ്പാക്കാനാകും. പേയ്മെന്റുകള്‍ യു.പി.ഐ, എ.ടി.എം വഴി മാത്രമായിരിക്കും. ഫോണ്‍- 9188917384.
date
- Log in to post comments