Skip to main content

ഗതാഗതം നിരോധിക്കും

മഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതും മഞ്ചേരി, ആനക്കയം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പങ്കിടുന്നതുമായ മുടിക്കോട് പാലത്തിന്റെ മഞ്ചേരി ഭാഗത്തെ അപ്രോച്ച് റോഡ് നവീകരണത്തോടനുബന്ധിച്ച് ഇന്റര്‍ലോക്ക് പതിക്കുന്ന പ്രവൃത്തികള്‍ നടത്തുന്നതിനായി ജനുവരി 20 മുതല്‍ ഫെബ്രുവരി മൂന്നുവരെ ഈ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. വാഹനങ്ങള്‍ നെല്ലിക്കുത്ത് - പാണ്ടിക്കാട് റോഡ്, ഒറവംപുറം -മുടിക്കോട് റോഡുകളിലെ ഒറവംപുറംപാലം വഴി കടന്ന് പോകണം.

date