Skip to main content

ജില്ലാ കേരളോത്സവം അത്‌ലറ്റിക് മത്സരങ്ങളുടെ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു

 

 

ജില്ലാ കേരളോത്സവം അത്‌ലറ്റിക് മത്സരങ്ങളുടെ സംഘാടകസമിതി രൂപീകരണ യോഗം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനുവിന്റെ അധ്യക്ഷതയിൽ ചേർന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മീന കുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സതീശൻ, നീലേശ്വരം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ ചന്ദ്രൻ, നീലേശ്വരം നഗരസഭ കൗൺസിലർമാരായ ഇ. അനീഷ്, പി അഖിലേഷ്, ലീല ,സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനി പി പി അശോകൻ, ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി . ഗോപാലകൃഷ്ണൻ, ജില്ലാ യൂത്ത് കോഡിനേറ്റർ എം വി രതീഷ് എന്നിവർ ആശംസ അർപ്പിച്ചു. 

 

പദ്ധതി വിശദീകരണം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷിലാസ് പി സി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു എസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ അനീഷ് നന്ദിയും പറഞ്ഞു. യോഗത്തിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ച് 21 ന് ( 21. 1. 2026 ) രാവിലെ മുതൽ അത്‌ലറ്റിക്സ് മത്സരം നടത്താൻ തീരുമാനിച്ചു. സംഘാടക സമിതിയുടെ ചെയർമാനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനുവിനെയും, വൈസ് ചെയർമാൻമാരായി നീലേശ്വരം നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സതീശൻ ,നീലേശ്വരം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ .കെ ചന്ദ്രൻ എന്നിവരെയും, കൺവീനർ ആയി സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനി പി. പി അശോകനെയും ജോയിൻ കൺവീനർ മാരായി ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി. ഗോപാലകൃഷ്ണൻ, നീലേശ്വരം നഗരസഭ കൗൺസിലർമാരായ അഖിലേഷ് , അനീഷ് , ജില്ലാ പഞ്ചായത്ത് സ്റ്റാഫ് അമിത എന്നിവരെയും തിരഞ്ഞെടുത്തു.

 

ജില്ലാ കേരളോത്സവം 2025 കലാമത്സരം സംഘാടക സമിതി യോഗം വെള്ളിക്കോത്ത് എം പി എസ് ജി വി എച്ച് എസ് സ്കൂളിൽ വെച്ചു ചേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ കെ ഉദ്ഘാടനം നിർവഹിച്ചു. അജാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ് തുളസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷിലാസ് പി സി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ സബീഷ് , ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക,അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൂലക്കണ്ടം പ്രഭാകരൻ, അജാനൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി രാഘവൻ, അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞാമിന, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ അനീഷ്, വെള്ളിക്കോത്ത് സ്കൂൾ പ്രധാനധ്യാപിക പ്രേമ, ശിവജി വെള്ളിക്കോത്ത്, കെ രാധാകൃഷ്ണൻ ,കെ കൃഷ്ണൻ, ഗിനീഷ് വെള്ളിക്കോത്ത് വിദ്യാധരൻ കെ വി എന്നിവർ സംസാരിച്ചു.

 

 

 ജനുവരി 24, 25 തീയതികളിലായി വെള്ളിക്കോത്ത് സ്കൂൾ പരിസരത്തുള്ള സ്റ്റേജ്കളിലായി കലോത്സവ ഇനങ്ങൾ നടത്താൻ തീരുമാനിച്ചു. സംഘാടകസമിതിയുടെ കൺവീനറായി ജില്ലാ പഞ്ചായത്ത് മെമ്പർ കെ സബീഷ് ,ജോയിൻ കൺവീനർമാരായി ജില്ലാ യൂത്ത് കോഡിനേറ്റർ എം .വി രതീഷ്, ഷൈജു എന്നിവരെയും ചെയർമാനായി അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് വി വി തുളസിയെയും വൈസ് ചെയർമാൻമാരായി അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൂലക്കണ്ടം പ്രഭാകരൻ അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി രാഘവൻ , അജാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞാമിന ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു കെ എന്നിവരെയും തിരഞ്ഞെടുത്തു.

date