Skip to main content
റോള്‍ ഒബ്‌സര്‍വര്‍ ഡോ. കെ. വാസുകിയുടെ നേതൃത്വത്തില്‍  കലക്ടറേറ്റ്  പമ്പാ ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗം ചേരുന്നു

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : റോള്‍ ഒബ്‌സര്‍വര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ റോള്‍ ഒബ്‌സര്‍വറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. വാസുകി ജില്ലയില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി കലക്ടറേറ്റ് പമ്പാ ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആരെയും വിട്ടുപോകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇആര്‍ഒ മാര്‍ക്ക് ഒബ്‌സര്‍വര്‍ നിര്‍ദേശം നല്‍കി.  വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ വിശദീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,  ബി. ഷാഹുല്‍ ഹമീദ്, തോമസ് ജോസഫ്, എം. മുഹമ്മദ് സാലി, സാം മാത്യു വല്യക്കര, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ഇ.ആര്‍. ഒ മാരായ സുമിത്ത് കുമാര്‍ താക്കൂര്‍, മിനി തോമസ്, ആര്‍.ശ്രീലത, കെ.എച്ച് മുഹമ്മദ് നവാസ്, എം ബിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഹിയറിംഗ് നടക്കുന്ന തിരുവല്ല, അടൂര്‍ മണ്ഡലങ്ങളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. മൂന്നു ഘട്ടമായി നിശ്ചയിച്ചിട്ടുള്ള റോള്‍ ഒബ്‌സര്‍വറുടെ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമാണ് നടന്നത്.

 

date