താക്കോല്‍ദാനം നടത്തി
കാഴ്ച്ച നഷ്ടപ്പെട്ട മാതാപിതാക്കളുടെ മകള്‍ക്കായി പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ഹോട്ടലുടമകളുടെ സഹകരണത്തോടെ വീടൊരുക്കി നല്‍കി. അടച്ചുറപ്പില്ലാത്തതും അടിസ്ഥാന സൗകര്യം ഇല്ലാത്തതുമായ വീട്ടിലായിരുന്നു കാഴ്ച്ച നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കൊപ്പം കുട്ടി കഴിഞ്ഞത്. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം, ജില്ലാ കലക്ടര്‍, ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ കുട്ടിയുടെ കുടുംബസന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് പുതിയ വീട് നിര്‍മിച്ച് നല്‍കിയത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.ആര്‍ ലതാകുമാരി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീനാ കെ സുഭാഷ്, ഹോട്ടല്‍ ഉടമകളായ എം.കെ മുരുകന്‍, റോയി മാത്യൂസ്, എ.വി ജാഫര്‍, സണ്ണി ജോസഫ്, ഡി.സി.പി.യു ജീവനക്കാരായ സ്മിതാ പി രാജു, പി.എസ് സ്മിത, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments