Skip to main content

നിയമനം സംബന്ധിച്ച പരാതി നല്‍കാം

ഫയല്‍ അദാലത്തില്‍ പരിഗണിക്കുന്നതിനായി ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളില്‍ 2024-25 അധ്യയന വര്‍ഷം വരെ നടത്തിയ നിയമനങ്ങളില്‍ ഇനിയും അംഗീകാരം ലഭിക്കാതെ പെന്‍ഡിംഗായി തുടരുന്ന നിയമനങ്ങള്‍, തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടോ ddepta.dge@kerala.gov.in  മുഖേനയോ ജനുവരി 20 നകം പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. പരാതിക്കൊപ്പം  നിയമനത്തില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്വീകരിച്ച നടപടി ഉത്തരവ് ഉള്‍പ്പെടുത്തണം. കോടതിയുടെ പരിഗണനയിലുളള കേസുകള്‍ അദാലത്തില്‍ പരിഗണിക്കില്ല. ഫോണ്‍ : 0469 2600181.

date