Post Category
കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു*
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിനായ് ജില്ലയിലെ 100 സിഡിഎസുകളിലും സിഡിഎസ് തല വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് ആവശ്യമായ പരിശീലനം നൽകി.
100 സിഡിഎസുകളിലും തെരഞ്ഞെടുപ്പിന് അർഹത നേടിയ അയൽക്കൂട്ടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജനുവരി 17 മുതൽ 20 വരെ ചേരുന്ന അയൽക്കൂട്ട യോഗങ്ങളിലൂടെയാണ് അയൽക്കൂട്ട അധ്യക്ഷമാരെ തെരഞ്ഞെടുക്കുക. ജനുവരി 22 മുതൽ 28 വരെ അധ്യക്ഷമാർക്കുള്ള പരിശീലനം അതത് സിഡിഎസുകളിൽ സംഘടിപ്പിക്കും.
ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ അയൽക്കൂട്ട തെരഞ്ഞെടുപ്പും, ഫെബ്രുവരി 7 മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പും, ഫെബ്രുവരി 20ന് സിഡിഎസ് തെരഞ്ഞെടുപ്പും നടക്കും. ഫെബ്രുവരി 21ന് പുതിയ ഭരണസമിതി അധികാരമേറ്റ് സത്യപ്രതിജ്ഞ ചെയ്യും.
date
- Log in to post comments