തൊഴില്‍ പരിശീലനം
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പട്ടികജാതി യുവതികള്‍ക്ക് 100% സ്കോളര്‍ഷിപ്പോടെ ആയുര്‍വേദ തെറാപ്പി പഠിക്കാന്‍ അവസരം. ഇടുക്കി ജില്ലാ പഞ്ചായത്ത്, കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയും ജില്ല പട്ടികജാതി വികസന ഓഫീസും സംയുക്തമായി ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആയുര്‍വേദ തെറാപ്പി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷക്കാലം ദൈര്‍ഘ്യമുള്ള എന്‍സിവിഇറ്റി അംഗീകൃത കോഴ്സിന് ക്ലാസ്റൂം പഠനത്തിന് പുറമെ 3 മാസത്തെ ഇന്റേണ്‍ഷിപ്പുമുണ്ട്.
കൂടാതെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും. കുമളി, തൊടുപുഴ എന്നിവടങ്ങളില്‍ ആണ് ട്രെയിനിങ് സെന്റര്‍. ഇടുക്കി ജില്ല പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 18 നും 35 നും ഇടയില്‍ പ്രായമുളള പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫീസ് ഇനത്തില്‍ 100 % സ്കോളര്‍ഷിപ്പ് ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് https://forms.gle/Pb4U2PbVFYqW2VxZ9 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999655/ 9495999713. അപേക്ഷിക്കാനുള്ള അവസാന തീയതി - ജനുവരി 30.
- Log in to post comments