ജില്ലാതല അറിയിപ്പുകൾ
ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് മാറ്റി
കണ്ണൂർ കലക്ടറേറ്റിൽ ജനുവരി 20ന് നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് ഫെബ്രുവരി പത്തിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ലാന്റ് ട്രൈബ്യൂണൽ അറിയിച്ചു.
ട്യൂട്ടർ / ജൂനിയർ റസിഡന്റ് നിയമനം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. എം.ബി.ബി.എസ് കഴിഞ്ഞ്, ടിസിഎംസി/കെഎസ്എംസി രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പ് പ്രിൻസിപ്പൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ gmckannur.edu.in ൽ ലഭിക്കും.
കുടിവെള്ള കുടിശ്ശിക നിവാരണം
കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ ഡിവിഷൻ കണ്ണൂരിനു കീഴിലുള്ള തലശ്ശേരി, മട്ടന്നൂർ, പെരളശ്ശേരി, കണ്ണൂർ സബ് ഡിവിഷൻ ഓഫീസുകളിൽ വെള്ളക്കരം കുടിശ്ശികയുള്ള ഉപഭോക്താക്കൾ ജനുവരി 31 ന് മുമ്പായി കുടിശ്ശിക അടച്ചുതീർക്കണമെന്ന് റവന്യൂ ഓഫീസർ അറിയിച്ചു. കുടിശ്ശിക അടയ്ക്കാത്തവരുടെ കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും.
പി എസ് സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം-കാറ്റഗറി നമ്പർ 474/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച 31 ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ ജനുവരി 30 ന് കെ.പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, ഒ ടി വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം.
നിർഭയ വളണ്ടിയർ നിയമനം
കണ്ണൂർ റൂറൽ ജില്ലയിൽ 2026-2027 വർഷത്തെ ജെൻഡർ അവേർനസ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിൽ താൽക്കാലികാടിസ്ഥാനത്തിൽ നിർഭയ വളണ്ടിയറെ നിയമിക്കുന്നു. 4,000 രൂപ വേതനത്തിൽ സന്നദ്ധ പ്രവർത്തനം നടത്താൻ താൽപര്യമുള്ള ജാഗ്രത സമിതി, കുടുംബശ്രീ, എൻജിഒ എന്നിവയിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജനുവരി 20 ന് അഭിമുഖത്തിനായി ധർമശാലയിലെ റൂറൽ ജില്ലാ പോലീസ് ഓഫീസിൽ എത്തണം.
സി.ഡി.എസ് അക്കൗണ്ടന്റ് നിയമനം
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ട് തസ്തികകളിലേക്ക് അയൽക്കൂട്ട അംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ബി.കോം യോഗ്യതയോടൊപ്പം ടാലി, എം.എസ് ഓഫീസ്, ഇന്റർനെറ്റ് അപ്ലിക്കേഷൻസ് എന്നിവയിൽ പരിജ്ഞാനവും അക്കൗണ്ടിംഗിൽ രണ്ട് വർഷ പ്രവൃത്തി പരിചയവുമുള്ള 20 നും 36 വയസിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ആശ്രയ കുടുംബാംഗം / ഭിന്നശേഷി / ട്രാൻസ് ജെൻഡർ, എസ് സി/എസ് ടി സർട്ടിഫിക്കറ്റുകൾ, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാന്റ് ഡ്രാഫ്റ്റും സഹിതം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, കണ്ണൂർ-70002 എന്ന വിലാസത്തിൽ ജനുവരി 27 ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോൺ: 0497-2702080
ടെക്നീഷ്യൻ നിയമനം
കൊച്ചിൻ ഷിപ്പ് യാർഡിൽ ഐ.ടി.ഐ വർക്ക്മാൻ വിവിധ ട്രേഡുകളിലേക്ക് കരാറടിസ്ഥാനത്തിൽ വിമുക്തഭടന്മാരായ ടെക്നീഷ്യൻസിനെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ www.cochinshipyard.in ൽ ലഭിക്കും. അപേക്ഷകൾ ജനുവരി 19 നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2700069
തീയതി നീട്ടി
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിന്റെ കൂത്തുപറമ്പ് മൈൻഡ്സെറ്റ് ട്രെയിനിംഗ് അക്കാദമി ആൻഡ് കൗൺസിലിംഗ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി, സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേർസ്, ഒരുവർഷത്തെ ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി എന്നീ കോഴ്സുകളിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്ലസ് ടു / തത്തുല്യവും ഡിപ്ലോമ കോഴ്സുകൾക്ക് ഡിഗ്രി /തത്തുല്യവുമാണ് യോഗ്യത. 17 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7034300661, 9446300661
- Log in to post comments