അറിയിപ്പുകൾ
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2025-26 വര്‍ഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കും ഇത്തവണ അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവരും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവരുമായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
അപേക്ഷാ ഫോം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസ്, കള്ള് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളുടെ ഓഫീസ് എന്നിവ വഴി ലഭിക്കും. അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് 0484-2800581.
അഡ്മിഷൻ ആരംഭിച്ചു*
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക്അപേക്ഷിക്കാം. ഒന്നര വർഷത്തെ കോഴ്സുകളിലൂടെ ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക്. ഫോൺ: 7994449314
റിബേറ്റ്*
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജനുവരി 22 മുതൽ 26 വരെ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30% വരെ സർക്കാർ റിബേറ്റ് അനുവദിച്ചു. എറണാകുളം ജില്ലയിലെ ഖാദി ബോർഡിൻ്റെ കീഴിലുള്ള അംഗീകൃത വിൽപ്പന ശാലകളായ ഖാദി ഗ്രാമ സൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, കൂത്താട്ടുകുളം, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, മലയിടംതുരുത്ത് ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മുക്കന്നൂർ, ശ്രീമൂലനഗരം എന്നീ വിൽപ്പന ശാലകളിൽ ആനുകൂല്യങ്ങൾ ലഭ്യമാണ്.
- Log in to post comments