Skip to main content

ഭക്ഷ്യ ഭദ്രതാ നിയമം: പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

 
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകളുടെ ഇടുക്കി ജില്ലയിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് സമിതി യോഗം വിലയിരുത്തി. ജില്ലയില്‍ ഭക്ഷ്യ ഭദ്രതാ പദ്ധതികള്‍ നല്ല നിലയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി.പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വഹണ ചുമതലയുള്ള ഓഫീസര്‍മാര്‍ കഴിഞ്ഞ മൂന്നു മസാക്കലായാളവില്‍ തങ്ങളുടെ  വകുപ്പ് നടപ്പിലാക്കിയ  ഭക്ഷ്യ ഭദ്രതാ പദ്ധതി നിര്‍വഹണത്തിന്റ പ്രവര്‍ത്തന  റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കമ്മീഷന്റെ ജില്ലാതല പരാതി പരിഹാര ഓഫീസറായ എ.ഡി. എം ഷൈജു.പി. ജേക്കബ് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ശ്രീ. ബൈജു.കെ. ബാലന്‍, ഐ. സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി. ജി മഞ്ജു, ജില്ലാ നൂണ്‍ മീല്‍ സൂപ്പര്‍ വൈസര്‍ ശ്രീകല,പൊതുപ്രവര്‍ത്തകനായ എം. ജെ. മാത്യു, എഫ്. സി. ഐ.മാനേജര്‍  ലക്ഷ്മി. എസ്. ഷേണായ്, വിജിലന്‍സ് സമിതി അംഗങ്ങള്‍, പൊതുവിതരണ വകുപ്പ്,പൊതു വിദ്യാഭ്യാസ വകുപ്പ്,വനിതാ ശിശു വികസന വകുപ്പ്, എഫ്. സി. ഐ, സപ്ലൈക്കോ, എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: ജില്ലാതല വിജിലന്‍സ് സമിതി യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്‍ സംസാരിക്കുന്നു

date