Skip to main content

ബാങ്കേഴ്‌സ് മീറ്റ്

 

കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 22ന് രാവിലെ 10ന് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. ആശ്രാമം കെഎസ്എസ്‌ഐഎ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ ബാബു ഉദ്ഘാടനം ചെയ്യും. പുതിയ എംഎസ്എംഇ അപേക്ഷകള്‍ സ്വീകരിക്കും. കൊല്ലം താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍. ഫോണ്‍: 9446701409, 8848149500.
 

 

date