Skip to main content

സൗജന്യ പരിശീലനം

  ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ പിന്നാക്ക വിഭാഗത്തിലെ 200 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും.   പത്താം ക്ലാസ് വിജയിച്ചവര്‍ക്കുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നീഷ്യന്‍ ലെവല്‍ 4, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്കുള്ള എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, മെക്കാനിക് ഹൈഡ്രോളിക് ലെവല്‍ 4,   പ്ലംബര്‍ ജനറല്‍ ലെവല്‍ 4 എന്നിവയാണ് പരിശീലനങ്ങള്‍.  ഒബിസി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വരുമാനപരിധി:  രണ്ടര ലക്ഷം രൂപ. അവസാനതീയതി: ജനുവരി 31.  വിവരങ്ങള്‍ക്ക് : www.iiic.ac.in ഫോണ്‍:  8078980000.
 
 

date