Skip to main content

ദേശീയ ബാലിക ദിനാചരണം- റീല്‍ മത്സരം സംഘടിപ്പിക്കുന്നു

വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ജനുവരി 24ന് ദേശീയ ബാലിക ദിനാചരണത്തിന്റെ ഭാഗമായി റീല്‍ മത്സരം സംഘടിപ്പിക്കുന്നു. ബാല്യവിവാഹം, ബാല്യവിവാഹം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള രണ്ട് മിനിറ്റില്‍ കവിയാതെയുള്ള വീഡിയോ 8075981071 ല്‍ വാട്ട്സ്ആപ്പിലേക്ക് ജനുവരി 28നകം അയക്കണം. തെരഞ്ഞെടുക്കപ്പെട്ട വീഡിയോകളില്‍ നിന്നും ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് 1500 രൂപ, 1000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും.

date