Skip to main content

അറിയിപ്പുകൾ

ഭിന്നശേഷി നിയമന ശുപാർശ ഇന്ന് (ജനുവരി 23)

എറണാകുളം ജില്ലാ സമിതി മുഖേനയുള്ള ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലെ അർഹരായ ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ശുപാർശകൾ ഇന്ന് (ജനുവരി 23 ) ഉച്ചയ്ക്ക് 12 ന് വിതരണം ചെയ്യും.കാക്കനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ചാണ് ശുപാർശകൾ നൽകുന്നത്. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ജില്ലാ സമിതി കൺവീനർ (വിദ്യാഭ്യാസ ഉപഡയറക്ടർ) അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു

കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആവശ്യത്തിലേക്കായി 10 ലിറ്ററിന്റെ 12 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു.ഫെബ്രുവരി 3 വരെ ടെൻഡറുകൾ സമർപ്പിക്കാം.
ഫോൺ : 0484- 2940764

ടെൻഡർ ക്ഷണിച്ചു

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ "പ്രൈമറി പാലിയേറ്റീവ് ഹോം കെയർ" പദ്ധതിയുടെ ഭാഗമായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.
ഫെബ്രുവരി 9 രാവിലെ 11 വരെ ടെൻഡറുകൾ സമർപ്പിക്കാം

date