Skip to main content
പോളിംഗ് സ്റ്റേഷനുകളുടെ വൾനറബിലിറ്റി മാപ്പിംഗ് : പരിശീലനം നൽകി

പോളിംഗ് സ്റ്റേഷനുകളുടെ വൾനറബിലിറ്റി മാപ്പിംഗ് : പരിശീലനം നൽകി

 

നിയമസഭാ തെരഞ്ഞെടുപ്പ് 2026ന്  പോളിംഗ് സ്റ്റേഷനുകളുടെ വൾനറബിലിറ്റി മാപ്പിംഗ്   നടത്തുന്നതുമായി ബന്ധപ്പെട്ട്  ജില്ലയിലെ സെക്ടർ ഓഫീസർമാരായ വില്ലേജ് ഓഫീസർമാർക്കും പോലീസ് സെക്ടർ  ഓഫീസർമാർക്കും  പരിശീലനം നൽകി. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ ബിനി കെ കെ,  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ. അരുൺ ടി.ജെ, നിയമസഭ മണ്ഡലങ്ങളുടെ വരണാധികാരികൾ, കണ്ണൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മിഷണർ എവി ജോൺ എന്നിവർ സംബന്ധിച്ചു.  ഡിപിസി ഹാളിൽ സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനർ  ടി വി നാരായണനാണ് പരിശീലനം നൽകിയത്.

date