Skip to main content

ജില്ലാതല അറിയിപ്പുകൾ

 

ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2025 വർഷത്തെ ഉന്നതവിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ബി.എഡ്, ജനറൽ നഴ്സിംഗ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകൾ ആദ്യ ചാൻസിൽ പാസായ വിദ്യാർഥികൾക്ക് ഫെബ്രുവരി 16 വരെ ജില്ലാ ഓഫീസിൽ അപേക്ഷ നൽകാം. 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ലഭ്യമായ റിസൾട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം. ഫെബ്രുവരി 25 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ അപ്പീൽ സ്വീകരിക്കും. അപേക്ഷാ ഫോമിന്റെ മാതൃകയും മാനദണ്ഡങ്ങളും www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04672 207731

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അഭിമുഖത്തിന് എത്തണം. ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ: 0497 2800167

അപേക്ഷ ക്ഷണിച്ചു

തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐ എം സി നടത്തുന്ന രണ്ട് മാസം കാലാവധിയുള്ള ഓട്ടോകാഡ് ടു ഡി, ത്രീഡി കോഴ്സിന്റെ റഗുലർ / ഞായറാഴ്ച ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള പ്രൊഫഷണലായി വർക്ക് ചെയ്യുന്നവർക്കും വിവിധ എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോൺ: 9447311257, 8075306525

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂർ കോറോം ചേനങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഞ്ചും  നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ നാലും പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകൾ ഫെബ്രുവരി 11 ന് വൈകീട്ട് അഞ്ചുമണിക്കകം മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും. 

തളിപ്പറമ്പ് നടുവിൽ ആൻഡ് വെള്ളാട് ശിവക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകൾ ഫെബ്രുവരി 13 ന് വൈകീട്ട് അഞ്ചുമണിക്കകം മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.

date