ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. 2025 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര, കേരള സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി, ഐ.ടി.ഐ, ടി.ടി.സി. പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, കര്‍ഷകതൊഴിലാളിയാണെന്ന യൂണിയന് സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക ww.agriworkersfund.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഫെബ്രുവരി 16 ന് വൈകിട്ട് അഞ്ചുവരെ നല്‍കാം.
ഫോണ്‍ : 0468-2327415.
- Log in to post comments