Post Category
ജില്ലാ വികസന സെമിനാര്‍ യോഗം ജനുവരി 24 ന്
ജില്ലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിലുള്ള വികസന സെമിനാര്‍ യോഗം ജനുവരി 24 ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയാകും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.പി ആന്റോ ആന്റണി, എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരയണ്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments