Post Category
സത്യവാങ്മൂലം സമര്‍പ്പിക്കണം
ഹൈക്കോടതി നിര്‍ദ്ദേശാനുസരണം പത്തനംതിട്ട ജില്ലയിലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിക്മെന്റുകളായ എല്ലാവിധ ആശുപത്രികളും ക്ലിനിക്കുകളും ലബോറട്ടറികളും ദന്തല്‍ സ്ഥാപനങ്ങളും ഡയഗണോസ്റ്റിക് സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018 ലെ 39, 47 സെക്ഷനുകള്‍ പൂര്‍ണമായും പാലിച്ചിരിക്കുന്നതായുള്ള സത്യവാങ്മൂലം ഈ മാസം 24 ന് വൈകിട്ട 5നകം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇമെയില്‍ മുഖാന്തരം സമര്‍പ്പിക്കണം. തുടര്‍ന്ന് ഒപ്പിട്ട അസല്‍ പകര്‍പ്പ് തപാലിലോ നേരിട്ടോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിക്കേണ്ടതാണെന്നും ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി (ജില്ലാ മെഡിക്കല്‍ ഓഫീസര്‍)അറിയിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനായുള്ള ഫോമിനായി dmohpathanamthitta@gmail.com എന്ന വിലാസത്തില്‍ അടിയന്തരമായി ബന്ധപ്പെടണം.
date
- Log in to post comments