Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം പ്രമാണിച്ച് ജനുവരി 27  വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തി. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ കീഴില്‍ ഇലന്തൂര്‍, റവന്യൂ ടവര്‍ അടൂര്‍, അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട,  റാന്നി -ചേത്തോങ്കര  എന്നിവിടങ്ങളിലാണ് റിബേറ്റ്.  കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക് സാരി-ഷര്‍ട്ട്, ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്്, ബെഡ്ഷീറ്റ്, പഞ്ഞിമെത്ത, തലയിണ, പില്ലോകവര്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍  തുടങ്ങിയവ ഖാദി ഗ്രാമ സൗഭാഗ്യകളില്‍ ലഭ്യമാണ്.  സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍, ബാങ്ക്/ പൊതുമേഖല സ്ഥാപനങ്ങളിലെ  ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെയുള്ള  പര്‍ച്ചേസിന്  പലിശരഹിത ക്രഡിറ്റ്  സൗകര്യവുമുണ്ട്. ഖാദി ടവര്‍ ഇലന്തൂര്‍-8113870434, അബാന്‍ ജംഗ്ഷന്‍, പത്തനംതിട്ട  - 9744259922, റവന്യൂടവര്‍  അടൂര്‍ -6238547923,ചേത്തോങ്കര  - റാന്നി - 9539606033.

date