വികസന സെമിനാര്‍ യോഗം ജനുവരി 24 ന്
കരട് ജില്ലാ പദ്ധതിയിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്ത് ജില്ലാ പദ്ധതി അന്തിമമാക്കാനുളള വികസന സെമിനാര്‍ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയാകും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയസമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, മിഷനുകളുടെയും മറ്റു വികസന ഏജന്‍സികളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, നബാര്‍ഡ് ജനറല്‍ ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, സംരംഭകര്‍, ഗവേഷണ-വികസന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
വിവിധ വിഷയമേഖല ഉപസമിതികളുടെ കണ്‍വീനര്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും കരട് അധ്യായങ്ങളിലെ വികസന കാഴ്ചപ്പാട്, നിര്‍ദേശം എന്നിവ അവതരിപ്പിക്കും. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിനായി ജില്ലാ പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു.
- Log in to post comments