Skip to main content

ഖാദി ബോര്‍ഡ് വസ്ത്ര നിര്‍മാണയൂണിറ്റ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, പയ്യന്നൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെഡിമെയ്ഡ് വസ്ത്ര നിര്‍മാണയൂണിറ്റിലെ തൊഴിലാളികളുടെ വേതനം ഏകീകരിച്ച് വര്‍ധിപ്പിച്ചു. 30 ശതമാനം വരെയാണ് വര്‍ധന. പുതിയ വേതനം ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 2017 ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഓരോ തൊഴിലാളിയും കൈപ്പറ്റിയ വേതനത്തിന്റെ 10 ശതമാനം പ്രത്യേക ആനുകൂല്യമായി വിതരണം ചെയ്യും. ഇതോടൊപ്പം ബോര്‍ഡ് നടത്തുന്ന നോട്ട്ബുക്ക് നിര്‍മാണ യൂണിറ്റിലെ തൊഴിലാളികളുടെയും വേതനം വര്‍ധിപ്പിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3500/17

date