സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം: ക്ഷേമപദ്ധതികള്‍ ആശ്വാസകരം - വെട്ടിക്കവല നിവാസികള്‍
സ്ത്രീകളുടെക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലുള്ളവര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. സാമൂഹിക ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നുണ്ട് - സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിന് എത്തിയ സന്നദ്ധ സേനാംഗങ്ങളോട് വെട്ടിക്കവല നിവാസികള്‍ പറഞ്ഞു. റോഡുകള്‍ പുനര്‍ നിര്‍മിക്കണം, തകരാര്‍ സംഭവിച്ച വഴിവിളക്കുകള്‍ പ്രകാശിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും പങ്കുവെച്ചു.
കോട്ടവട്ടം ഹൈസ്‌കൂളിന്താഴെ നരിക്കല്‍-മടന്തക്കുഴി റോഡില്‍ മാലിന്യംതള്ളുന്നത് തെരുവുനായ ശല്യം വര്‍ധിക്കുന്നതിന് കാരണമാകുന്നു. മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം വേണം. നിക്ഷേപിക്കുന്നത് കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിക്കണം. പഞ്ചായത്തില്‍ ഇതുവരെ നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് അഭിപ്രായശേഖരണം നടത്തി. വരും ദിവസങ്ങളിലും വിവരശേഖരണം തുടരും.
- Log in to post comments