Skip to main content

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: സ്റ്റേജ് ഒരുക്കാൻ അവസരം

സംസ്ഥാനസര്‍ക്കാരിന്റെ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് പരിപാടിയുടെ ജില്ലാതലമത്സരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി 2026 ഫെബ്രുവരി 3-ന് ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മരിയൻ കോളേജിൽ സ്റ്റേജ് - സദസ്- രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

ലൈസന്‍സും ഇത്തരം പ്രവൃത്തികളില്‍ മുന്‍പരിചയവുമുള്ളവര്‍ക്കാണ് അവസരം. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും.

ക്വട്ടേഷനുകള്‍ 2026 ജനുവരി 31-ന് ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 4.30 ന് തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036

date