ലോക ഭിന്നശേഷി ദിനാചരണം
സര്‍വശിക്ഷാ അഭിയാന്‍, മല്ലപ്പള്ളി ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ കീഴ് വായ്പൂര് ജിവിഎച്ച്എസ്എസിന്‍റെ സഹകരണത്തോടെ ലോകഭിന്നശേഷി വാരാചരണം നടത്തി. ഇതോടനുബന്ധിച്ച് നടന്ന വിളംബര ജാഥ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ഷാജി ഫ്ളാഗ്ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റെജി ശാമുവേലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സില്‍ സമ്മാനാര്‍ഹനായ ജോമോനെ ജില്ലാ പഞ്ചായത്തംഗം റെജി തോമസ് ആദരിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. തദ്ദേശഭരണ ഭാരവാഹികളായ മനുഭായി, പ്രകാശ് കുമാര്‍, എബി മേക്കരിനാട്ട്, ജോസഫ് വര്‍ഗീസ്, കുഞ്ഞൂഞ്ഞമ്മ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജെസ്ലറ്റ്, സന്തോഷ്, റിസോഴ്സ് അധ്യാപകന്‍ എം.രാജേഷ് എന്നിവര്‍ സംസാരിച്ചു.
ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സര്‍വശിക്ഷാ അഭിയാന്‍റെ ആഭിമു ഖ്യത്തില്‍ തിരുവല്ല ബിആര്‍സിയില്‍ കലാപരിപാടികളും ഉപകരണ വിതരണവും നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജിജീഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ റെറ്റി ചെറിയാന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ബിജു ലങ്കാഗിരി, ഹെഡ് മിസ്ട്രസ് ഗീതാകുമാരി, റിസോഴ്സ് ടീച്ചര്‍ സ്മിത എന്നിവര്‍ സംസാരിച്ചു.
(പിഎന്‍പി 3667/17)
- Log in to post comments