Skip to main content

അപേക്ഷിക്കാം

സര്‍ക്കാര്‍ /എയ്ഡഡ്  സ്‌കൂളുകളില്‍ 1 മുതല്‍ 4 വരെയുളള ക്ലാസുകളില്‍ പഠനം നടത്തുന്നതും  2025 ജൂണ്‍ മുതല്‍ 2026 ജനുവരി വരെയുളള മാസങ്ങളില്‍ കുറഞ്ഞത് 75 ശതമാനം ഹാജരുളള പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുളള പ്രോത്സാഹന ധനസഹായം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി,  രക്ഷിതാവിന്റെ പേര്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ഫോണ്‍, 75 ശതമാനം ഹാജര്‍ ഉണ്ടെന്നുളള സാക്ഷ്യപത്രം സഹിതം പ്രഥമാധ്യാപകര്‍ക്ക് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഫെബ്രുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാം.  ഫോണ്‍ : 04735 227703.
 

date