Skip to main content

വൻ മുന്നേറ്റം: 302 ആശുപത്രികൾ ദേശീയ ഗുണനിലവാര അംഗീകാരത്തിൽ

* 17 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്.

സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്തെ ആകെ 302 ആരോഗ്യ കേന്ദ്രങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. 9 ജില്ലാ ആശുപത്രികൾ8 താലൂക്ക് ആശുപത്രികൾ14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ176 കുടുംബാരോഗ്യ കേന്ദ്രങ്ങൾ45 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. ഇത്രയും ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലേക്ക് എത്തിയത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. കൂടുതൽ ആശുപത്രികളെ എൻ.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയർത്താനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം പൂവത്തൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം 91.45 ശതമാനംതൃശൂർ എടവിലങ്ങ് കുടുംബാരോഗ്യ കേന്ദ്രം 97.79 ശതമാനംതൃശൂർ മേത്തല കുടുംബാരോഗ്യ കേന്ദ്രം 91.41 ശതമാനംതൃശൂർ അരിമ്പൂർ കുടുംബാരോഗ്യ കേന്ദ്രം 92.71 ശതമാനംകോഴിക്കോട് കുണ്ടുപറമ്പ് നഗര പ്രാഥമികാരോഗ്യ കേന്ദ്രം 90.08 ശതമാനംകോഴിക്കോട് ചെലവൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം 92.23 ശതമാനംവയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം 97.19 ശതമാനംകണ്ണൂർ ഒറ്റത്തൈ ജനകീയ ആരോഗ്യ കേന്ദ്രം 91.13 ശതമാനംകണ്ണൂർ വെള്ളോറ ജനകീയ ആരോഗ്യ കേന്ദ്രം 90.77 ശതമാനംകോട്ടയം മാഞ്ഞൂർ സൗത്ത് ജനകീയ ആരോഗ്യ കേന്ദ്രം 81.18 ശതമാനംകണ്ണൂർ കൊയ്യോട് ജനകീയ ആരോഗ്യ കേന്ദ്രം 88.35 ശതമാനംകോട്ടയം ഓമല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം 96.77 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

കൂടാതെ 5 ആശുപത്രികൾക്ക് 3 വർഷത്തിന് ശേഷം നാഷണൽ എൻ.ക്യു.എ.എസ്. പുന:അംഗീകാരവും ലഭിച്ചു. കൊല്ലം ജില്ലാ ആശുപത്രി (എ.എ. റഹിം മെമ്മോറിയൽ) 96.18 ശതമാനംതിരുവനന്തപുരം കരകുളം കുടുംബാരോഗ്യകേന്ദ്രം 95.23 ശതമാനംകണ്ണൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം കൊളശ്ശേരി 93.66 ശതമാനംകണ്ണൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം കൂവോട് 91.75 ശതമാനംകാസർഗോഡ് കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറ 90.50 ശതമാനം എന്നിവയ്ക്കാണ് പുന:അംഗീകാരം ലഭിച്ചത്.

എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷത്തെ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ /നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവുംജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.

 

പി.എൻ.എക്സ്. 393/2026

date