Skip to main content

ജില്ലാ വികസന ഏകോപന-മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നു

 

വിവിധ കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിനായുള്ള ജില്ലാ വികസന ഏകോപന-മോണിറ്ററിംഗ് സമിതി(ദിഷ)യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആന്റോ ആന്റണി എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ രണ്ടാംപാദ അവലോകനമാണ് നടന്നത്.  പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീടുകള്‍ തകര്‍ന്ന  ജില്ലയിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടി പ്രയോജനപ്പെടുത്തണമെന്ന് എം.പി പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരില്‍ തൊഴിലുറപ്പ് തൊഴിലാളികളുണ്ടെങ്കില്‍ വീട് നിര്‍മാണ സമയത്ത് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാല്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടില്ല. ഇത്തരം സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് അതത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരുമായി പ്രളയബാധിതര്‍ ബന്ധപ്പെടണമെന്നും എം.പി അറിയിച്ചു. 

തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച പറക്കോട് ബ്ലോക്കിനെ ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭിനന്ദിച്ചു. ദാരിദ്യ ലഘൂകരണവിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍. ഹരി, എപിഒ പി.എന്‍ ശോഭന, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 4085/18)

date