തൊഴിലുറപ്പ് പദ്ധതി: പറക്കോട് ബ്ലോക്കില്‍ കില ഇറ്റിസി പരിശീലനം നടത്തി
കൊട്ടാരക്കര കില ഇറ്റിസിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് പറക്കോട് ബ്ലോക്കില്‍ ഓഫ് കാമ്പസ് പരിശീലനം നടത്തി. ബ്ലോക്ക് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വി.ഇ.ഒമാര്‍, തൊഴിലുറപ്പു ജീവനക്കാര്‍, മേറ്റുമാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. 128 പേര്‍ പങ്കെടുത്തു.
സോഷ്യല്‍ ആഡിറ്റില്‍ പുതുതായി വരുന്ന മാറ്റങ്ങളും പഞ്ചായത്തുകള്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളും യോഗത്തില്‍ വിശദീകരിച്ചു. തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ ഫീല്‍ഡ്തലത്തിലുള്ള നിരവധി സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പരിശീലനത്തിന് കഴിഞ്ഞതായി കില ഇറ്റിസി പ്രിന്‍സിപ്പല്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു.
പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. എഡിസി ജനറല്‍ കെ.കെ.വിമല്‍രാജ്, സംസ്ഥാന സോഷ്യല്‍ ആഡിറ്റ് ഡവലപ്‌മെമെന്റ് സ്‌പെഷ്യലിസ്റ്റ് ഇ.ശ്രീകുമാര്‍ , റിട്ട. ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ സി.ശശിധരന്‍ പിള്ള, അക്രഡിറ്റഡ് എഞ്ചിനീയര്‍ ജിഷ്ണു ശശി എന്നിവര്‍ ക്ലാസെടുത്തു. ബിഡി ഒ ജി.ശ്രീലക്ഷ്മി, ജോ. ബിഡിഒ വി.ശശികുമാര്‍, വനിതാ വികസന ഓഫീസര്‍ ശ്രീലത, ഡി ഇ ഒ ദീപ്തി, കില ഇറ്റിസി കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ ബി. ഷബീന എന്നിവര്‍ പ്രസംഗിച്ചു.
(പിഎന്‍പി 4086/18)
- Log in to post comments