ജില്ലാ മൃഗക്ഷേമ സെമിനാര്‍
ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മൃഗക്ഷേമ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ഷീല സ്റ്റീഫന്‍ നിര്‍വഹിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബിജു.ജെ. ചെമ്പരത്തി പദ്ധതി വിശദീകരണം നടത്തി.
സെമിനാറില്‍ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. നന്ദകുമാര്‍. എസ്, ഡോ. നിഷ റെയ്ച്ചല്‍, ഡോ. അനു സുധാകരന്‍, ഫെഡറേഷന്‍ ഓഫ് അനിമല്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് എം. എന്‍ ജയചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കീര്‍ത്തിദാസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു.
പരിപാടിയില്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ വാഗമണ്ണിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. വിജി. വി. ആര്‍, വാഗമണ്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിലെ ഫീല്‍ഡ് ഓഫീസര്‍ അസീസ് .പി ഹമീദ് മങ്ങാട്ടുകവല മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മിനി. ജോസഫ് പ്ലാങ്കാല, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജോര്‍ജ് വര്‍ഗീസ്, ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്നി.കെ അലക്‌സ്, ന്യൂമാന്‍ കോളേജ് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്- പ്രൊഫസര്‍. ജിഷ.ജേക്കബ്, കോളേജ് വിദ്യാര്‍ത്ഥികള്‍, വിവിധ പെറ്റ് ഷോപ്പ് ഉടമകള്‍, ഡോഗ് ബ്രീഡേഴ്‌സ്, അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍, മൃഗസ്‌നേഹികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ചിത്രം: ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൃഗക്ഷേമ സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ഷീല സ്റ്റീഫന്‍ നിര്‍വഹിക്കുന്നു
ചിത്രം: മൃഗക്ഷേമ സെമിനാറിന്റെ ഭാഗമായി ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കീര്‍ത്തിദാസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിക്കുന്നു
- Log in to post comments