Post Category
ലേലം
പീച്ചി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പീച്ചി ആമ്പല്ലൂര്‍ ബ്രാഞ്ച് കനാലില്‍ നിന്നും മുറിച്ച് മാറ്റിയതും ചെമ്പുകാവ് ഇറിഗേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചുവരുന്നതുമായ പ്ലാവിന്‍ മരക്കഷണങ്ങള്‍ ലേലം ചെയ്യുന്നു. ജനുവരി 31 ന് രാവിലെ 11 ന് തൃശ്ശൂര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ കാര്യാലയത്തിലാണ് ലേലം നടക്കുക. ലേലത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ ജനുവരി 30ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മുന്‍പായി മുകളില്‍ പേരെഴുതിയ ദര്‍ഘാസും ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരില്‍ പ്ലഡ്ജ് ചെയ്ത് 1741 രൂപ ട്രഷറി ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് സഹിതം സീല്‍ ചെയ്ത കവറില്‍ തൃശ്ശൂര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments