വാഹന അപകടത്തിൽ പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരതുക കൈമാറി
വിയ്യൂർ പെട്രോൾ പമ്പിന് സമീപം കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സെബിൻ സണ്ണിക്കാണ് നാഷണൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകിയത്. തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച ലോക് അദാലത്തിലാണ് കേസ് ഒത്തുതീർപ്പായത്. തൃശൂർ ജില്ലാ കോടതി അങ്കണത്തിൽ സംഘടിപ്പിച്ചു ലളിതമായ ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി. പി സൈതലവി ചെക്ക് കൈമാറി.
നാഷണൽ ഇൻഷുറൻസ് കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ ബിന്ദു റാഫേൽ, റീജിയണൽ മാനേജർ മാലിനി കെ നായർ, മാനേജർ ബീന കുമാരി വി കെ എന്നിവർ മുൻകൈ എടുത്തതിൻ്റെ ഫലമായി ഈ സാമ്പത്തിക വർഷം ലോക് അദാലത്തിൽ വൻ തുകയ്ക്ക് തീർപ്പാക്കിയ മൂന്നാമത്തെ കേസാണിത്. ലോക് അദാലത്തിൽ വാഹനാപകട നഷ്ടപരിഹാര കേസുകൾ തീർപ്പാകുന്ന ഹർജികൾക്ക് പെട്ടെന്ന് കേസ് തീർന്ന് നഷ്ട പരിഹാര തുക കൈപറ്റുന്നതിനു സഹായിക്കുന്നു എന്ന പൊതു അഭിപ്രായം ഉണ്ടെന്ന് വിലയിരുത്തി.
ഡി എൽ എസ് എ സെക്രട്ടറി ഇൻ ചാർജ് മമത ടി കെ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം എ സി ടി ജഡ്ജ് രവിചന്ദറും ഇൻഷുറൻസ് കമ്പനി ചീഫ് ബിസിനസ് ഓഫീസർ വിനീശൻ വിജയൻ, ടിപി ഹബ്ബ് ഇൻ ചാർജ് സുനിത ആൻതോമസ്, ഡെപ്യൂട്ടി മാനേജർ സാബു ടി എസ്, അഡ്വ. ജയശ്രീ പി ബി, അഡ്വ.ടി എസ് ജോഷി, സീനിയർ അഭിഭാഷക അഡ്വ. മറിയാമ്മ കെ ഇട്ടൂപ്, അഡ്വ. സീബ മാത്യൂസ് എന്നിവർ സന്നിഹിതരായി.
- Log in to post comments