Skip to main content

സംസ്ഥാന ബജറ്റ്: സി അച്യുതമേനോൻ,  പി കെ  ചാത്തൻ മാസ്റ്റർ സംയുക്ത സ്മാരകമായി ഇരിങ്ങാലക്കുടയിൽ ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രവും

ഇരിങ്ങാലക്കുടയുടെ അഭിമാനഭാജനങ്ങളും സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രതിഭകളുമായിരുന്ന  സി അച്യുതമേനോനും പി കെ ചാത്തൻ മാസ്റ്റർക്കും ഇരിങ്ങാലക്കുടയിൽ സ്മാരകം ഒരുക്കാൻ സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചു.
 മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പ്രത്യേക ഇടപെടലിലൂടെയാണ്   സ്മാരകത്തിനുള്ള തുക അനുവദിക്കപ്പെട്ടത്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രഥമ നിയമസഭാ സാമാജികനായും പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയുമായ കേരള രാഷ്ട്രീയ-സാമൂഹ്യരംഗത്തെ ഉന്നതശീർഷനായിരുന്നു സി. അച്യുതമേനോൻ. കേരളത്തിലെ കീഴാളജനതയുടെ നായകനും സാമൂഹികപരിഷ്‌കർത്താവുമായി കേരളനവോത്ഥാനത്തിന്റെ പതാകാവാഹകനായിരുന്നു, ആദ്യ കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണ മന്ത്രിയായി ചരിത്രത്തിൽ സുവർണ്ണമുദ്രതീർത്ത, ഇരിങ്ങാലക്കുട മാപ്രാണം  സ്വദേശിയായ  പി കെ ചാത്തൻ മാസ്റ്റർ.

ഈ യുഗപുരുഷരുടെ സ്‌മരണ കാലാന്തരങ്ങളോളം നിലനിർത്താനുള്ള ഏറ്റവും ഉചിതമായ ഒരു സംയുക്ത സ്മാരകമായി ഇരിങ്ങാലക്കുടയിൽ ഒരു ഗ്രന്ഥാലയവും സാമൂഹ്യ  പഠന-ഗവേഷണ കേന്ദ്രവും സ്ഥാപിക്കാൻ  സംസ്ഥാന ബജറ്റിൽ ആവശ്യമായ തുക അനുവദിക്കാനായതിൽ ചാരുതാർഥ്യമുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

date