സംസ്ഥാന ബജറ്റില്‍ കുന്നംകുളത്തിന് നേട്ടം; 18.65 കോടി അനുവദിച്ചു
സംസ്ഥാന ബജറ്റില്‍ കുന്നംകുളം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 18.65 കോടി രൂപ അനുവദിച്ചു. ബജറ്റില്‍ ഉള്‍പ്പെടുത്തി കുന്നംകുളത്തെ ഗവ. ബോയ്‌സ് എച്ച്.എസ്.എസിലെ തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനെ പൂര്‍ണ്ണമായും റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളായും മികവിന്റെ കേന്ദ്രമായും മാറ്റുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 7.5 കോടി രൂപയാണ് അനുവദിച്ചത്. ബജറ്റ് പ്രവൃത്തികളുടെ ഭാഗമായി 11.15 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.
കുന്നംകുളം ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടില്‍ ശിക്ഷക് സദന്‍ നിര്‍മ്മാണത്തിന് 5 കോടി രൂപയും, വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി - തിരുത്തിക്കാട് ബണ്ട് നവീകരണം എന്നിവയ്ക്കായി 2.5 കോടി രൂപയും കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ അവശേഷിക്കുന്ന പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് ഒരു കോടി രൂപയും അനുവദിച്ചു.
മണ്ഡലത്തിലെ റോഡുകള്‍ ആധുനിക നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി വേലൂര്‍ - ചുങ്കം - തയ്യൂര്‍ - കോട്ടപ്പുറം - കുമ്പളങ്ങാട് റോഡ് നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു. എരുമപ്പെട്ടി സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ, കടവല്ലൂര്‍ കുണ്ടുതോട് - ചിറമനേങ്ങാട് തോട്ടില്‍ വിസിബി നിര്‍മ്മാണത്തിന് 65 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
- Log in to post comments